ഐപിസി സെക്ഷൻ 4
ഇന്ത്യയുടെ പരിധിക്ക് പുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ശിക്ഷാ നിയമത്തിലേക്ക് ചേർക്കുന്നത്.
ഈ നിയമത്തിലെ എല്ലാ വ്യവസ്ഥയും കുറ്റകൃത്യങ്ങളിലേർപ്പെടുന്ന താഴെ പറയുന്നവർക്ക് കൂടി ബാധകമാണ്:
1.ഏതൊരു ഇന്ത്യൻ പൗരനും,അയാൾ ഇന്ത്യയിലോ ഇന്ത്യക്ക് പുറത്തോ ആണെങ്കിലും.
2.ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലിലോ വിമാനത്തിലോ ഉള്ള ഏതൊരു വ്യക്തിയും (ആ കപ്പലോ വിമാനമോ എവിടെയാണെങ്കിലും)
3.ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പ്യൂട്ടർ ഉറവിടത്തെ ലക്ഷ്യമാക്കി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതൊരു വ്യക്തിയും.
വിവരണം:
സെക്ഷൻ 3 ൽ പറഞ്ഞതിനോട് ചേർത്തുവായിക്കേണ്ടതായ അല്ലെങ്കിൽ അതിനോടൊപ്പം നിൽകുന്ന സെക്ഷൻ ആണ് 4.
ഇന്ത്യയുടെ പരിധിക്ക് പുറത്ത് വെച്ച് നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ശിക്ഷാ നിയമം സജീവമാകുന്ന സന്ദർഭങ്ങളാണ് സെക്ഷൻ 4 ൽ പറയുന്നത്.
കേസ്:
റമിയ V സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് താനൂർ

Comments
Post a Comment
Your comment is valuable for me.